സാമൂഹ്യ സുരക്ഷാ മിഷൻ വഴി ഗവണ്മെന്റ് നടപ്പിലാക്കി വരുന്ന ചികിത്സാ സഹായ പദ്ധതിയാണ്
 താലോലം. കേരള സംസ്ഥാനത്തിനകത്തുള്ള 18 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് വേണ്ടിയാണ് ഈ പദ്ധതി. താഴെ പറയുന്ന ആശുപത്രികളിൽ റജിസ്റ്റർ ചെയ്യപ്പെടുന്ന 18 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കാണ് സൌജന്യ ചികിത്സ ലഭ്യമാക്കുന്നത്. ചികിത്സ ആരംഭിച്ചതിനുശേഷം 18 വയസ്സ് പൂർത്തിയാകുന്ന രോഗികൾക്ക് പരമാവധി ഒരു വർഷം കൂടി ഈ പദ്ധതി പ്രകാരം ചികിത്സ
ാ സഹായം അനുവദിക്കും.
1. ആർ.സി.സി, തിരുവനന്തപുരം
2. എസ്.സി.റ്റി.ഐ.എം.എസ്.റ്റി (ശ്രീചിത്ര), തിരുവനന്തപുരം.
3. എസ്.എ.റ്റി ആശുപത്രി, തിരുവനന്തപുരം
4. മലബാർ ക്യാൻസർ സെന്റർ, തലശ്ശേരി
5. അക്കാഡമി ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രി, പരിയാരം
6. സഹകരണ മെഡിക്കൽ കോളേജ്, കൊച്ചി
7. താലൂക്ക് ജനറൽ ആശുപത്രി, കാസർഗോഡ്
8. ചെസ്റ്റ് ഹോസ്പിറ്റൽ തൃശ്ശൂർ
9. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മറ്റേണൽ & ചൈൽഡ് കെയർ കോഴിക്കോട്
10. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മറ്റേണൽ & ചൈൽഡ് കെയർ കോട്ടയം
11. സർക്കാർ മെഡിക്കൽ കോളേജുകൾ (തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, തൃശ്ശൂർ, ആലപ്പുഴ)
ഈ ആശുപത്രികളിൽ കിടത്തി ചികിത്സിക്കുന്ന കുട്ടികൾക്കാണ് താലോലം പദ്ധതി വഴി സഹായം ലഭിക്കുക.

പദ്ധതിയുടെ വെബ്സൈറ്റ് ലിങ്ക് : http://www.socialsecuritymission.gov.in/index.php?option=com_content&view=article&id=59%3Athalolam&catid=34%3Amajor-schemes&Itemid=28