പി.സി.എയും ടൂറും

തന്റെ ആസ്ഥാനപരിധിയില്‍ ചെറിയ ദൂരം ഔദ്യോഗിക കൃത്യങ്ങള്‍ക്കായി യാത്ര ചെയ്യേണ്ട ഉദ്യോഗസ്ഥന്/ഉദ്യോഗസ്ഥയ്ക്ക് അനുവദിച്ചിട്ടുള്ള യാത്രപ്പടിയാണ്പെര്‍മനന്റ് കണ്‍വേയന്‍സ് അലവന്‍സ്(പി.സി.എ) അഥവാ സ്ഥിരം വാഹനപ്പടി. ആരോഗ്യ വകുപ്പിലെ ഫീല്‍ഡ് വിഭാഗം ജീവനക്കാര്‍ക്ക് ഈ അലവന്‍സ് ലഭ്യമാണ്. 
സവിശേഷതകള്‍ 
1.സാധാരണ യാത്രപ്പടി വാങ്ങുന്ന ദിവസങ്ങളിലെ പി.സി.എ കുറവു ചെയ്യേണ്ടതില്ല. 
2.ശംബളത്തോടൊപ്പം  എഴുതി വാങ്ങാം.
3.അവധി(ലീവ്)ക്കാലത്തേക്കും ജോയിനിങ് ടൈമിലും ലീവിനു മുന്‍പും പിന്‍പും വരുന്ന ഒഴിവുദിവസങ്ങളിലും പി.സി.എ ലഭിക്കുന്നതല്ല

സ്ഥിരം യാത്രപ്പടി(പി.റ്റി.എ)യും പിസിഎയും തമ്മിലുള്ള കാതലായ വ്യത്യാസം കൂടി  അറിഞ്ഞിരിക്കേണ്ടതുണ്ട്. ഉദ്യോഗസ്ഥന് തന്റെ അധികാരാതിര്‍ത്തിയില്‍ യാത്ര ചെയ്യേണ്ട ഡ്യൂട്ടികൂടിയുണ്ടെങ്കില്‍ നല്‍കുന്ന അലവന്‍സാണ് പി.റ്റി.എ(പെര്‍മനന്റ് ട്രാവലിങ് അലവന്‍സ്). അതു വാങ്ങുന്നതിന് ഉദ്യോഗസ്ഥന്‍/ഉദ്യോഗസ്ഥ മാസത്തില്‍ കുറഞ്ഞത് 15 ദിവസമെങ്കിലും യാത്ര ചെയ്തിരിക്കണമെന്ന വ്യവസ്ഥയുണ്ട്. യാത്ര കുറഞ്ഞാല്‍ അതിനനുസൃതമായി പി.റ്റി.എയില്‍ കുറവും വരുത്തും. എന്നാല്‍ ആ വ്യവസ്ഥ പി.സി.എയ്ക്കു ബാധകമല്ല. 

പി.സി.എ എന്നത് കേരള സര്‍വീസ് റൂള്‍സി(കെ.എസ്.ആര്‍)ല്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ചട്ടത്തിനനുസൃതമായി സര്‍ക്കാര്‍ ജീവനക്കാര്‍ക്കു ലഭ്യമാക്കിയിട്ടുള്ള ഒരു യാത്രപ്പടിയാണ്.ആരോഗ്യവകുപ്പിനു മാത്രമായിട്ടുള്ള നിയമമല്ല അത്. എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ബാധകമായ പൊതുനിയമമാണ്. അതുകൊണ്ടുതന്നെ,നിയമം ഭേദഗതി(അമെന്‍ഡ്) ചെയ്യാതെ ഏതെങ്കിലും എക്സിക്യൂട്ടീവ് ഉത്തരവ് കൊണ്ടു് അതിനെ മറികടക്കാനാവില്ല.
( കൂടുതല്‍ വിവരങ്ങള്‍ക്ക് കെ എസ് ആര്‍ പാര്‍ട്ട് II റൂള്‍ 6 കാണുക)