പ്രോജക്റ്റുകള്‍ തയ്യാറാക്കുമ്പോള്‍
12-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി
തദ്ദേശഭരണ സ്ഥാപനങ്ങള്‍ വിവിധ പ്രോജക്ടുകള്‍ തയ്യാറാക്കി ക്കൊണ്ടിരിക്കുന്ന
സമയമാണല്ലോ ഇത്. ആരോഗ്യ മേഖലയിലെ പ്രോജക്റ്റുകള്‍ തയ്യാറാക്കുമ്പോള്‍
ശ്രദ്ധിക്കേണ്ട പ്രധാന പ്പെട്ട സംഗതികളാണ് ഇവിടെ വിവരിക്കുന്നത്.
1. ആമുഖം
തദ്ദേശഭരണ സ്ഥാപനങ്ങള്‍ തയ്യാറാക്കുന്ന പദ്ധതികള്‍ നടപ്പിലാക്കപ്പെടുന്നത് അതില്‍ ഉള്‍പ്പെടുത്തുന്ന പ്രോജക്ടുകളുടെ നിര്‍വഹണത്തിലൂടെയാണല്ലോ. നിശ്ചിത ഫോറങ്ങളിലാണ് പ്രോജക്ടുകള്‍ തയ്യാറാക്കേണ്ടത്. പ്രോജക്ടുകളെ ഉല്പാദനം, സേവനം, പശ്ചാത്തലം എന്നിങ്ങനെ മൂന്നു മുഖ്യ മേഖല കളായിട്ടാണു തരം തിരിച്ചിരിക്കുന്നത്.പ്രോജക്ട് തയ്യാറാക്കേണ്ടത് താഴെ പറയുന്ന മൂന്നു തരം പ്രോജക്ട് ഫോറങ്ങളില്‍ ഏതെങ്കിലും ഒന്നിലായി രിക്കണം.
ഫോറം 1 :ഗുണഭോക്തൃ തെരഞ്ഞെടുപ്പ് ആവശ്യമായ പ്രോജക്ട്
ഫോറം 2 :പൊതു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൊതു ആവശ്യത്തിനുള്ള വാങ്ങലുകളും
ഫോറം 3 :പൊതു സേവന പ്രോജക്ട്
പ്രോജക്ട് ഏതു മുഖ്യമേഖലയില്‍ ഉള്‍പ്പെടുന്നതാണെന്നു നോക്കിയല്ല, പ്രോജക്ടിന്റെ പ്രവര്‍ത്തനസ്വഭാവം എന്താണെന്നു നോക്കിയാണ് ഏതു ഫോറത്തില്‍ പ്രോജക്ട് തയ്യാറാക്കണമെന്നു നിശ്ചയിക്കേണ്ടത് . ഉദാഹരണ മായി സേവനമേഖലയില്‍ ഉള്‍പ്പെട്ട ആരോഗ്യം എന്ന വിഷയവുമായി ബന്ധപ്പെട്ട് ശാരീരിക വൈകല്യമുള്ളവര്‍ക്ക് ഉപകരണങ്ങള്‍ നല്‍കുന്നതിനു വേണ്ടിയുള്ള പ്രോജക്ട് ഗുണഭോക്തൃ തിരഞ്ഞെടുപ്പ് ആവശ്യമുള്ളതാകയാല്‍ ഫോറം 1 ലും ആശുപത്രി കെട്ടിടനിര്‍മ്മാണ പ്രോജക്ട് പൊതുനിര്‍മ്മാണ പ്രവൃത്തിയാകയാല്‍ ഫോറം 2 ലും പാലിയേറ്റീവ് പരിചരണം നല്‍കുന്നതിനു വേണ്ടിയുള്ള പ്രോജക്ട് പൊതുസേവന പ്രോജക്ടാകയാല്‍ ഫോറം 3 ലും ആണു തയ്യാറാക്കേണ്ടത്. അതായത് ഒരു മുഖ്യമേഖലയില്‍ തന്നെ ഉള്‍പ്പെട്ട വ്യത്യസ്തതം പ്രോജക്ടുകള്‍ക്ക് അവയുടെ പ്രവര്‍ത്തന സ്വഭാവം നോക്കി വ്യത്യസ്ത ഫോറങ്ങളാണ് ഉപയോഗിക്കേണ്ടത്.
1. ആമുഖം
തദ്ദേശഭരണ സ്ഥാപനങ്ങള്‍ തയ്യാറാക്കുന്ന പദ്ധതികള്‍ നടപ്പിലാക്കപ്പെടുന്നത് അതില്‍ ഉള്‍പ്പെടുത്തുന്ന പ്രോജക്ടുകളുടെ നിര്‍വഹണത്തിലൂടെയാണല്ലോ. നിശ്ചിത ഫോറങ്ങളിലാണ് പ്രോജക്ടുകള്‍ തയ്യാറാക്കേണ്ടത്. പ്രോജക്ടുകളെ ഉല്പാദനം, സേവനം, പശ്ചാത്തലം എന്നിങ്ങനെ മൂന്നു മുഖ്യ മേഖല കളായിട്ടാണു തരം തിരിച്ചിരിക്കുന്നത്.പ്രോജക്ട് തയ്യാറാക്കേണ്ടത് താഴെ പറയുന്ന മൂന്നു തരം പ്രോജക്ട് ഫോറങ്ങളില്‍ ഏതെങ്കിലും ഒന്നിലായി രിക്കണം.
ഫോറം 1 :ഗുണഭോക്തൃ തെരഞ്ഞെടുപ്പ് ആവശ്യമായ പ്രോജക്ട്
ഫോറം 2 :പൊതു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൊതു ആവശ്യത്തിനുള്ള വാങ്ങലുകളും
ഫോറം 3 :പൊതു സേവന പ്രോജക്ട്
പ്രോജക്ട് ഏതു മുഖ്യമേഖലയില്‍ ഉള്‍പ്പെടുന്നതാണെന്നു നോക്കിയല്ല, പ്രോജക്ടിന്റെ പ്രവര്‍ത്തനസ്വഭാവം എന്താണെന്നു നോക്കിയാണ് ഏതു ഫോറത്തില്‍ പ്രോജക്ട് തയ്യാറാക്കണമെന്നു നിശ്ചയിക്കേണ്ടത് . ഉദാഹരണ മായി സേവനമേഖലയില്‍ ഉള്‍പ്പെട്ട ആരോഗ്യം എന്ന വിഷയവുമായി ബന്ധപ്പെട്ട് ശാരീരിക വൈകല്യമുള്ളവര്‍ക്ക് ഉപകരണങ്ങള്‍ നല്‍കുന്നതിനു വേണ്ടിയുള്ള പ്രോജക്ട് ഗുണഭോക്തൃ തിരഞ്ഞെടുപ്പ് ആവശ്യമുള്ളതാകയാല്‍ ഫോറം 1 ലും ആശുപത്രി കെട്ടിടനിര്‍മ്മാണ പ്രോജക്ട് പൊതുനിര്‍മ്മാണ പ്രവൃത്തിയാകയാല്‍ ഫോറം 2 ലും പാലിയേറ്റീവ് പരിചരണം നല്‍കുന്നതിനു വേണ്ടിയുള്ള പ്രോജക്ട് പൊതുസേവന പ്രോജക്ടാകയാല്‍ ഫോറം 3 ലും ആണു തയ്യാറാക്കേണ്ടത്. അതായത് ഒരു മുഖ്യമേഖലയില്‍ തന്നെ ഉള്‍പ്പെട്ട വ്യത്യസ്തതം പ്രോജക്ടുകള്‍ക്ക് അവയുടെ പ്രവര്‍ത്തന സ്വഭാവം നോക്കി വ്യത്യസ്ത ഫോറങ്ങളാണ് ഉപയോഗിക്കേണ്ടത്.
2. ഫോറങ്ങളുടെ ഉപയോഗരീതി
പ്രോജകട് ഫോറം 1 - ഗുണഭോക്തൃ തെരഞ്ഞെടുപ്പ് ആവശ്യമായ പ്രോജക്ട്
വ്യക്തികള്‍, കുടുംബങ്ങള്‍, സംഘങ്ങള്‍, ഗ്രൂപ്പുകള്‍, സമിതികള്‍, സൊസൈ റ്റികള്‍, ഏജന്‍സികള്‍, സര്‍ക്കാരിന്റേയോ തദ്ദേശഭരണ സ്ഥാപനങ്ങളുടേയോ അല്ലാത്ത സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സബ്സിഡി/ധനസഹായ നിബന്ധന കള്‍ക്ക് വിധേയമായും അര്‍ഹതാമാനദണ്ഡങ്ങളും മുന്‍ഗണനാ മാനദമ്ഡ ങ്ങളും പാലിച്ചും ആസ്തികളോ സേവനങ്ങളോ സഹായങ്ങളോ നല്‍കുന്നതി നുവേണ്ടി തയ്യാറാക്കുന്ന പ്രോജക്ടുകള്‍ക്ക് ഈ ഫോറം ഉപയോഗിക്കണം.
പ്രോജക്ട് രൂപവത്കരണ ഫോറം 2 - പൊതു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൊതു ആവശ്യത്തിനുള്ള വാങ്ങലുകളും
തദ്ദേശഭരണസ്ഥാപനങ്ങളുടേയോ സര്‍ക്കാരിന്റേയോ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയും പൊതു ഉടമസ്ഥതയിലുള്ള ആസ്തികള്‍ക്കുവേണ്ടിയും നിര്‍മ്മാണ പ്രവൃത്തികള്‍ (മെയിന്റനന്‍സ് പ്രവൃത്തികള്‍ ഉള്‍പ്പെടെ) അല്ലെങ്കില്‍ വാങ്ങലുകള്‍ നടത്തുന്നതിനുവേണ്ടി തയ്യാറാക്കുന്ന പ്രോജ്ക്ടുകള്‍ക്കുള്ള ഫോറം.
പ്രോജക്ട് രൂപവത്കരണ ഫോറം 3 - പൊതു സേവന പ്രോജക്ടുകള്‍
മേല്‍ സൂചിപ്പിച്ച രണ്ടു വിഭാഗങ്ങളിലും പെടാത്ത പ്രോജക്ടുകള്‍ക്ക് ഈ ഫോറം ഉപയോഗിക്കണം.
3. സമഗ്ര വികസന പരിപാടിയും പ്രോജക്ടുകളും
സമഗ്ര വികസന പ്രോജക്ട് എന്ന പേരില്‍ വ്യത്യസ്ത മേഖലകളിലും വ്യത്യസ്ത ഉപമേഖലകളിലും ഉള്‍പ്പെടുന്ന പ്രവൃത്തികള്‍/പ്രവര്‍ത്തനങ്ങള്‍ ചേര്‍ത്ത് ഒരു പ്രോജക്ട് തയ്യാറാക്കാന്‍ പാടുള്ളതല്ല. സമഗ്ര വികസന പരിപാടിയാണ് തയ്യാറാക്കേണ്ടത്. അതിന് ഒരു ഫോറവും നിര്‍ദ്ദേശിക്കുന്നില്ല. സമഗ്ര വികസന പരിപാടി തയ്യാറാക്കികഴിഞ്ഞാല്‍ അതില്‍ ഉള്‍പ്പെടുന്ന വ്യത്യസ്തങ്ങളായ പ്രവര്‍ത്തനങ്ങളെ വിവിധ പ്രോജക്ടുകളായി തയ്യാറാക്കണം. അതായത് സമഗ്ര വികസന പരിപാടിയില്‍ ഉള്‍പ്പെടുന്ന പ്രവര്‍ത്തനങ്ങളെ ഉപമേഖലാ കോഡിന്റെ അടിസ്ഥാനത്തില്‍ പ്രത്യേകം പ്രത്യേകം പ്രോജക്ടുകളായി തയ്യാറാക്കണം. വീട് നിര്‍മ്മാണം, കുടിവെള്ള വിതരണം, കക്കൂസ് നിര്‍മ്മാണം, റോഡ് നിര്‍മ്മാണം എന്നിവയെല്ലാം ചേര്‍ത്ത് സമഗ്ര കോളനി വികസനം എന്ന പേരില്‍ ഒറ്റ പ്രോജക്ടായി തയ്യാറാക്കാന്‍ പാടില്ല. ഇവ ഓരോന്നും പ്രത്യേകം പ്രോജ്കടുകളായി തന്നെ തയ്യാറാക്കണം.
4.1. പൊതു നിര്‍ദ്ദേശങ്ങള്‍
‘സുലേഖ’ ആപ്ളിക്കേഷന്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് പ്രോജക്ടുകള്‍ തയ്യാറാക്കേണ്ടത്.
അതിന് സഹായകരമായ രീതിയിലാണ് പ്രോജക്ട് ഫോറങ്ങള്‍ എഴുതി തയ്യാറാക്കേണ്ടത്. കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍ സോഫ്റ്റ് വെയര്‍ ഉപയോഗപ്പെടുത്തി വിവരങ്ങള്‍ ക്രോഡീകരിക്കേണ്ടുതുള്ളതിനാല്‍ ചില വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിന് കോഡുകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.
കോഡ്:- ഫോര്‍മാറ്റ് പൂരിപ്പിക്കാന്‍ വേണ്ടി തയ്യാറാക്കിയിട്ടുള്ള കോഡുകള്‍ രണ്ടു തരത്തിലുള്ളതാണ്.
1.അക്ഷരത്തില്‍ (Alphabetical Code)
2.അക്കത്തില്‍ (Numerical Code)
കോഡ് രേഖപ്പെടുത്തേണ്ടിടത്തെല്ലാം ഫോറത്തില്‍ തന്നെ ‘കോഡ്’ എന്ന് സൂചിപ്പിച്ചിട്ടുണ്ട്. കോഡ് എഴുതണമെന്ന് ഫോറത്തില്‍ പറഞ്ഞിട്ടുള്ളതിനു മാത്രമേ കോഡ് നോക്കേണ്ടതുള്ളൂ. കോഡ് എഴുതണമെന്ന് നിര്‍ദ്ദേശിച്ചി ട്ടുള്ളിടത്ത് കോഡ് മാത്രമേ ഡാറ്റാ എന്‍ട്രി ചെയ്യാന്‍ കഴിയൂ.
ഫോറത്തില്‍ കോഡുകള്‍ എഴുതണമെന്ന് നിര്‍ദ്ദേശിച്ചിട്ടില്ലാത്ത ഇനങ്ങള്‍ക്ക് ആവശ്യമായ/ബാധകമായ വിവരങ്ങള്‍ ആവശ്യമായ വിശദീകരണങ്ങള്‍ സഹിതം അതാതിടങ്ങളില്‍ രേഖപ്പെടുത്തി ഡാറ്റാ എന്‍ട്രി ചെയ്യണം. കോഡുകള്‍ നല്‍കിയിട്ടില്ലാത്ത സംഗതികളില്‍ ആവശ്യമായ ഏതു വിവര വും രേഖപ്പെടുത്തി ഡാറ്റാ എന്‍ട്രി ചെയ്യാന്‍ കഴിയുന്നതാണ്.
ആവശ്യമായ വിവരങ്ങള്‍ ഒന്നുംതന്നെ വിട്ടുപോകാതെ ഫോറത്തില്‍ രേഖപ്പെടുത്തണം. കാരണം പ്രോജക്ടിന്റെ പൂര്‍ണ്ണത ഇലക്ട്രോണിക് ആയി ചെക്ക് ചെയ്യുന്നതാണ്. അപൂര്‍ണ്ണമായി വിവരങ്ങള്‍ രേഖപ്പെടുത്തിയ പ്രോജക്ട് ഫോറം ഡാറ്റാ എന്‍ട്രി ചെയ്യാന്‍ കഴിയില്ല. കാരണം സോഫ്റ്റ് വെയറില്‍ അതിനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്.
4.2. പ്രോജക്ട് എഴുതിതയ്യാറാക്കലും ഡാറ്റാ എന്‍ട്രിയും
പ്രോജക്ട് തയ്യാറാക്കല്‍ പ്രക്രിയ ചുവടെ പറയും പ്രകാരമായിരി ക്കുന്നതാണ്.
1.ഈ മാര്‍ഗ്ഗരേഖയിലെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി 1, 2, 3 ഫോറങ്ങളില്‍ നിന്ന് അനുയോജ്യമായ ഒരു ഫോറം തിരഞ്ഞെടുക്കുന്നു.
2.നിര്‍ദ്ദേശിക്കപ്പെട്ട പ്രകാരം പ്രോജക്ട് ഫോറത്തില്‍ ക്രമ നമ്പര്‍ 50 വരെയുള്ള വിവരങ്ങള്‍ എഴുതി, കയ്യെഴുത്ത് പ്രോജക്ട് രേഖ തയ്യാറാക്കുന്നു (എഴുതി തയ്യാറാക്കിയ ആളുടെ പേരും തസ്തികയും ഫോറത്തില്‍ രേഖപ്പെടുത്തണം).
3.കയ്യെഴുത്ത് പ്രോജക്ടിലെ വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ ഡാറ്റാ എന്‍ട്രി നടത്തുന്നു (ഡാറ്റാ എന്‍ട്രി ചെയ്ത വ്യക്തിയുടെ പേര്, പദവി എന്നിവ ഫോറത്തില്‍ രേഖപ്പെടുത്തണം)
4.പ്രോജക്ട് രേഖയുടെ പ്രിന്റ് ഔട്ട് എടുക്കുന്നു.
5.പ്രിന്റഡ് പ്രോജക്ട് രേഖ നിര്‍വഹണ ഉദ്യോഗസ്ഥന്‍ പരിശോധിക്കുന്നു; തെറ്റുകളും വിട്ടുപോകലുകളും ഇല്ല എന്നും പൂര്‍ണ്ണമാണെന്നും നിര്‍വഹണ ഉദ്യോഗസ്ഥന്‍ ഉറപ്പുവരുത്തുന്നു. പോരായ്മകളുണ്ടങ്കില്‍ പരിഹരിക്കുന്നു.
6.സ്റാന്റിംഗ് കമ്മിറ്റി ശുപാര്‍ശ, ഭരണസമിതി അംഗീകാരം എന്നിവ ലഭിക്കുന്നു.
7.ക്രമ നമ്പര്‍ 50 ന് ശേഷമുള്ള വിവരങ്ങള്‍ ഡാറ്റാ എന്‍ട്രി നടത്തുന്നു.
8.പ്രോജക്ട് രേഖയുടെ പ്രിന്റ് ഔട്ട് എടുക്കുന്നു.
9.ബന്ധപ്പെട്ട എല്ലാവരും ഒപ്പ് വച്ച് സീല്‍ വയ്ക്കുന്നു.
10.നിര്‍ഹവണ ഉദ്യോഗസ്ഥന്റെ മുകള്‍തലത്തിലെ ഉദ്യോഗസ്ഥന് അംഗീകാരത്തിനായി സമര്‍പ്പിക്കുന്നു.
പ്രോജക്ട് തയ്യാറാക്കുമ്പോഴോ ഡാറ്റാ എന്‍ട്രി നടത്തുമ്പോഴോ നമ്പര്‍ നല്‍കേണ്ടതില്ല. ഓരോ പ്രോജക്ടും ഡാറ്റാ എന്‍ട്രി ചെയ്യുന്ന ക്രമത്തല്‍ സോഫ്റ്റ് വെയര്‍ മുഖേന നമ്പര്‍ സ്വയം രേഖപ്പെടുത്തുന്നതാണ്.
പ്രോജക്ട് ഏത് മേഖലയില്‍ ഉള്‍പ്പെടുന്നതാണെന്ന് പരിശോധിച്ച് അനു യോജ്യമായ ഒരു കോഡ് മാത്രം രേഖപ്പെടുത്തുക. ഒന്നിലധികം കോഡുകള്‍ രേഖപ്പെടുത്താന്‍ കഴിയില്ല. മേഖലയുടെ പേര് കൂടി എഴുതുന്നതാണ് അഭി കാമ്യം.
സേവനം എന്ന മുഖ്യമേഖലയില്‍ ഉള്‍പ്പെടുന്ന മേഖലയാണ് ആരോഗ്യം
(കോഡ് 05). അതിന്റെ ഉപമേഖലകള്‍ താഴെ പറയുന്നു
ഉപമേ
ഖലാ
കോഡ്
|
ഉപമേഖലയുടെ പേര്
| |
1
|
പ്രാഥമാകാരോഗ്യ കേന്ദ്രങ്ങള്‍
| |
2
|
സബ്സെന്ററുകള്‍
| |
3
|
സാമൂഹ്യാരോഗ്യ കേന്ദ്രങ്ങള്‍
| |
4
|
താലൂക്ക് ആശുപത്രികള്‍ - അലോപ്പതി
| |
5
|
ജില്ലാ ആശുപത്രികള്‍ - അലോപ്പതി
| |
6
|
ആയുര്‍വേദ ഡിസ്പന്‍സറി
| |
7
|
ആയുര്‍വേദ ആശുപത്രി
| |
8
|
താലൂക്ക് ആശുപത്രി - ആയുര്‍വേദം
| |
9
|
ജില്ലാ ആശുപത്രി - ആയുര്‍വേദം
| |
10
|
ഹോമിയോ ഡിസ്പെന്‍സറി
| |
11
|
ഹോമിയോ ആശുപത്രി
| |
12
|
താലൂക്ക് ആശുപത്രി - ഹോമിയോ
| |
13
|
ജില്ലാ ആശുപത്രി - ഹോമിയോ
| |
14
|
സിദ്ധ-ആരോഗ്യ സ്ഥാപനം
| |
16
|
യുനാനി-ആരോഗ്യ സ്ഥാപനം
|
സൂക്ഷ്മമേഖലകള്‍
| |
സൂക്ഷ്മ മേഖലാ കോഡ്
|
സൂക്ഷ്മമേഖലയുടെ പേര്
|
1
|
കെട്ടിടനിര്‍മ്മാണം
|
2
|
കെട്ടിടം പുനരുദ്ധാരണം
|
3
|
വാര്‍ഡ് നിര്‍മ്മാണം
|
4
|
വാര്‍ഡ് പുനരുദ്ധാരണം
|
5
|
കുടിവെള്ളം ലഭ്യമാക്കല്‍
|
6
|
സാനിറ്റേഷന്‍ സൌകര്യങ്ങള്‍
|
7
|
വൈദ്യുതീകരണം
|
8
|
ചുറ്റുമതില്‍ നിര്‍മ്മാണം
|
9
|
ചുറ്റുമതില്‍ പുനരുദ്ധാരണം
|
10
|
മാലിന്യ സംസ്കരണം
|
11
|
ബയോ മെഡിക്കല്‍ വേസ്റ്റ് മാനേജ്മെന്റ്
|
12
|
വാഹനം വാങ്ങല്‍
|
13
|
ആരോഗ്യ സ്ഥാപനത്തിലേക്ക് ആംബുലന്‍സ് വാങ്ങല്‍
|
14
|
മരുന്ന് നിര്‍മ്മാണം
|
15
|
ആരോഗ്യസ്ഥാപനങ്ങളിലേക്ക് മരുന്ന് വാങ്ങല്‍
|
16
|
ആരോഗ്യസ്ഥാപനങ്ങളിലേക്ക് ഉപകരണങ്ങള്‍
|
17
|
ഉപകരണങ്ങളുടെ റിപ്പയര്‍
|
18
|
ഫര്‍ണീച്ചര്‍ വാങ്ങല്‍
|
19
|
അറ്റകുറ്റപ്പണി
|
20
|
പാലിയേറ്റീവ് കെയര്‍
|
21
|
പട്ടികവര്‍ഗ സങ്കേതങ്ങളില്‍ മെഡിക്കല്‍ ക്യാമ്പ്
|
ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍
1.ശുചിത്വം, മാലിന്യ സംസ്കരണം എന്ന
മേഖല വരുന്നതും സേവനം എന്ന മുഖ്യമേഖലയിലാണ് അതിന്റെ മേഖലാ കോഡ് 07 ആണ്.
അതിനുകീഴില്‍ വരുന്ന പ്രൊജക്റ്റുകള്‍ നടപ്പാക്കേണ്ടത് മെഡിക്കല്‍ ഓഫീസറല്ല,
മറിച്ച് തദ്ദേശഭരണസ്ഥാപനത്തിലെ അസിസ്റ്റന്റ് എന്‍ജിനീയറാണ്.
2.അതുപോലെ
ശാരീരികവും മാനസികവുമായ അവശതകള്‍ അനുഭവിക്കുന്നവര്‍ക്ക് ഉപകരണങ്ങള്‍
നല്‍കാനുള്ള പ്രൊജക്റ്റുകള്‍ നടപ്പാക്കേണ്ടത് ഐ സി ഡി എസ്
സൂപ്പര്‍വൈസറാണ്.
3.പാലിയേറ്റീവ് കെയര്‍ നിര്‍ബന്ധമായും നടപ്പാക്കേണ്ട പ്രൊജക്റ്റാണ്. ഏതാണ്ട് മൂന്നുലക്ഷം രൂപയെങ്കിലും അതിന്നായി മാറ്റിവയ്ക്കേണ്ടതുണ്ട്.
4.അതതു തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഫണ്ടിന്റെ ലഭ്യതയനുസരിച്ച് മുകളില്‍പ്പറഞ്ഞ സൂക്ഷ്മ മേഖലയിലുള്‍പ്പെടുന്ന പ്രൊജക്റ്റുകള്‍ ആവിഷ്കരി ക്കുന്നതാവും ഉചിതം.
courtesey chcezhikkara.org